'മുരളീധരന്‍ കേരള ബിജെപിയുടെ ശാപം'; യുവമോർച്ച നേതാവിനെ പുറത്താക്കി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2022 09:46 PM  |  

Last Updated: 04th June 2022 09:46 PM  |   A+A-   |  

v_muraleedharan

സ്ക്രീൻഷോട്ട്

 

തൃശൂര്‍: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത യുവമോർച്ച തൃശ്ശൂർ ജില്ലാ നേതാവിനെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ യുവജന വിഭാഗം ജില്ലാ ജനറൽ സെക്രട്ടറി പ്രസീദ് ദാസിനെതിരെയാണ് നടപടി. കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ കേരള ബിജെപിയുടെ ശാപം എന്ന ട്വീറ്റിനെത്തുടർന്നാണ് നടപടിയെടുത്തത്. 

"കേരള ബിജെപിയുടെ ശാപമാണ് വി മുരളീധരന്‍. കുമ്മനം ജി യുടെ പരാജയം നേമത്ത് ഉറപ്പാക്കി, ശ്രീധരന്‍ സാറിനെയും ജേക്കബ് തോമസിനെയും അവഗണിച്ചു, രാജ്യസഭയിലേക്ക് സുരേഷ് ഗോപിയുടെ രണ്ടാമത്തെ ടേമിനെ തടഞ്ഞു. ഈ ചതിക്ക് കാലം മാപ്പ് നല്‍കില്ല. കേന്ദ്രസഹമന്ത്രി സ്ഥാനത്ത് കാലാവധി തീരുന്ന അന്ന് കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വി മുരളീധരനെ വിമാനത്താവളത്തില്‍ നിന്ന് നരകത്തിലേക്ക് അയക്കും. ആ ദിവസം വന്നുചേരും", എന്നായിരുന്നു ട്വീറ്റ്. മുരളീധരനെ കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നും പ്രസീദ് ആവശ്യപ്പെട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

വിദ്വേഷ മുദ്രാവാക്യം വിളി; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ