ഹോട്ടലിലെ അടുക്കളയിൽ നിന്ന് അസഹനീയമായ ശബ്ദം; മനുഷ്യാവകാശ കമ്മീഷനിൽ പരാതി, പരിശോധന 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2022 08:46 PM  |  

Last Updated: 04th June 2022 08:46 PM  |   A+A-   |  

food

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: ഹോട്ടൽ അടുക്കളയിൽ നിന്നുള്ള ശബ്ദം അസഹനീയമാണെന്ന് മനുഷ്യാവകാശ കമ്മീഷനിൽ പരാതി. കോഴിക്കോട് കല്ലായി റോഡിലുള്ള വുഡീസ് ഹോട്ടലിനെതിരെയാണ് പരാതി. ചാലപ്പുറം സ്വദേശികളായ കെ ഹരികുമാറും കെ രാഘവനുമാണ് പരാതി നൽകിയിരിക്കുന്നത്. 

പരാതിയെ തുടർന്ന് സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തണമെന്നും ശബ്ദമലിനീകരണം ഉണ്ടോ എന്ന് ഉറപ്പാക്കണമെന്നും കോഴിക്കോട് ജില്ലാ കളക്ടർക്കും കോഴിക്കോട് നഗരസഭാ സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ഉത്തരവ് നൽകി. ജൂൺ 29ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തിയപ്പോൾ യന്ത്രങ്ങൾ ഓഫാക്കി ഉദ്യോഗസ്ഥരെ  തെറ്റിദ്ധരിപ്പിച്ചെന്നും പരാതിയിൽ ആരോപണമുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

മാട്രിമോണി വഴി പരിചയപ്പെടും, വിഡിയോകോളിലൂടെ സൗഹൃദം; വിവാഹവാഗ്ദാനം നല്‍കി തട്ടിപ്പുനടത്തിയ യുവാവ് പിടിയിൽ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ