പൊലീസുകാരൻ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ; ജോലി സമ്മർദ്ദമെന്ന് ആരോപണം
By സമകാലിക മലയാളം ഡെസ്ക് | Published: 04th June 2022 04:53 PM |
Last Updated: 04th June 2022 04:53 PM | A+A A- |

പ്രതീകാത്മക ചിത്രം
ചെങ്ങന്നൂർ: പൊലീസുകാരനെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പത്തനംതിട്ട പെരുമ്പട്ടി പൊലീസ് സ്‌റ്റേഷനിലെ സിപിഒ അനീഷിനെയാണ് ചെങ്ങന്നൂർ പ്രാവിൻകൂട്ടിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി സമ്മർദ്ദമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് ആരോപണം. അതേസമയം, ആത്മഹത്യാക്കുറിപ്പോ മറ്റോ കണ്ടെടുത്തതായി റിപ്പോർട്ടില്ല.
ഇന്ന് രാവിലെ ജോലി കഴിഞ്ഞ് ചെങ്ങന്നൂരിലെ വീട്ടിലെത്തിയ അനീഷ് അമ്മയോട് ജോലിയുടെ സമ്മർദത്തെക്കുറിച്ച് സൂചിപ്പിച്ച ശേഷമാണ് മുകൾനിലയിലെ മുറിയിലേക്ക് പോയത്. ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ ഉച്ചയ്ക്ക് അമ്മ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. അമ്മയുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ അനീഷിനെ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
ലോക്കപ്പിലെ ടൈൽസ് പൊട്ടിച്ചെടുത്ത് കൈ ഞരമ്പ് മുറിച്ചു; പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ ആത്മഹത്യാ ശ്രമം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ