'വിവാഹമോചനം നൽകണം', യുവതിക്ക് ഭർതൃസഹോദരന്റെ ക്രൂരമർദനം; ആശുപത്രിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2022 09:18 AM  |  

Last Updated: 04th June 2022 09:18 AM  |   A+A-   |  

attack

ഫയല്‍ ചിത്രം

 

തിരുവനന്തപുരം; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതിയെ ഭർത്താവിന്റെ സഹോദരൻ ക്രൂരമായി മർദിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവമുണ്ടായത്. കട്ടക്കോട് സ്വദേശി ആശയെ ഭർത്താവ് ബൈജുവിന്റെ ജ്യേഷ്ഠൻ ബിജു ആണ് ക്രൂരമായി ആക്രമിച്ചത്. ആന്തരിക സ്രാവം ഉണ്ടായത്തിനെ തുടർന്ന് ആശയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു സംഭവമുണ്ടായത്. യുവതി ജോലി ചെയ്തിരുന്ന  ചാരുപാറയിലെ ഡ്രൈവിങ്  സ്‌കൂളിൽ എത്തിയ ബിജു വിവാഹമോചനം ആവശ്യപ്പെട്ട് ക്രൂര മർദനത്തിന് ഇരയാക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

15 വയസുകാരിയായ കൊച്ചുമകളെ പീഡിപ്പിച്ചു; മുത്തച്ഛന് 12 വർഷം തടവ്

 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ