അമ്മ വഴക്കുപറഞ്ഞു, പിണങ്ങി ഏലത്തോട്ടത്തിലൊളിച്ച് പതിമൂന്നുകാരി; രാത്രി മുഴുവൻ തെരച്ചിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th June 2022 08:49 AM  |  

Last Updated: 05th June 2022 08:49 AM  |   A+A-   |  

cardamom

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: അമ്മ വഴക്കുപറഞ്ഞതിൽ പിണങ്ങി ഏലത്തോട്ടത്തിൽ ഒളിച്ച പതിമൂന്നുകാരി വീട്ടുകാരെയും പൊലീസിനെയും 12 മണിക്കൂറോളം വട്ടംകറക്കി. തോട്ടത്തിലെ പണിക്കാരായ അതിഥിത്തൊഴിലാളികളുടെ മകളാണ് ഒളിച്ചത്. രാത്രി മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ ശനിയാഴ്ച രാവിലെ കുട്ടി വീട്ടിൽ മടങ്ങിയെത്തി.

ജാർഖണ്ഡ് സ്വദേശികളുടെ കുട്ടിയെയാണ് കാണാതായത്. തോട്ടത്തിലെ ജോലികഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ ഏൽപ്പിച്ച ജോലി ചെയ്യാതിരുന്നതിന് കുട്ടിയെ വഴക്കുപറഞ്ഞു. ഇതേത്തുടർന്നാണ് കുട്ടി ഏലത്തോട്ടത്തിൽ ഒളിച്ചത്. ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ

അങ്കണവാടിയിൽ നിന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; ജീവനക്കാരെ സസ്പെൻഡ് ചെയ്തു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ