85 വയസ്സുകാരിയെ പലതവണ ബലാത്സംഗം ചെയ്തു; ബന്ധുവായ 57കാരൻ അറസ്റ്റിൽ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th June 2022 09:25 AM  |  

Last Updated: 05th June 2022 09:25 AM  |   A+A-   |  

rape_accused

മുരുപ്പേല്‍ ശിവദാസന്‍

 

പത്തനംതിട്ട: 85 വയസ്സുകാരിയെ പലതവണ ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍. കോന്നി സ്വദേശി മുരുപ്പേല്‍ ശിവദാസന്‍ (57) ആണ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യയുടെ വല്യമ്മയെയാണ് വീട്ടിലെ കിടപ്പുമുറിയിൽ വച്ച് പീഡിപ്പിച്ചത്. 

വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഐസിഡിഎസ് സൂപ്പര്‍വൈസറോട് വയോധിക സംഭവം പറഞ്ഞതിന് പിന്നാലെയാണ് ഇക്കാര്യം പുറത്തുവന്നത്. വാര്‍ദ്ധക്യസഹജമായ അവശതകള്‍ അലട്ടിയ വയോധിക പ്രതിയുടെ കുടുംബത്തിനൊപ്പം കഴിഞ്ഞുവരികയായിരുന്നു. മേയ് 10നും 15നുമിടയില്‍ മൂന്നു ദിവസങ്ങളിലായാണ് പീഡിപ്പിച്ചത്. കോന്നി പൊലീസില്‍ വിവരം അറിയിച്ചു. 

വെള്ളിയാഴ്ച വൈകിട്ടാണ് ശിവദാസനെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ

ഇടപ്പള്ളി പള്ളിയിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി, ആദ്യം മകനെ പുഴയിലേക്കിട്ടു, ഭയന്നുകരഞ്ഞ മകളേയും വലിച്ചെറിഞ്ഞു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ