ഭക്ഷ്യവിഷബാധ: സ്‌കൂളുകളില്‍ പരിശോധന നടത്താന്‍ സംയുക്ത സമിതി; പാചകക്കാര്‍ക്ക് പരിശീലനം; ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദ്യാര്‍ഥികള്‍ക്കൊപ്പം ഭക്ഷണം കഴിക്കണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th June 2022 05:16 PM  |  

Last Updated: 05th June 2022 05:18 PM  |   A+A-   |  

sivankutty

വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തിനിടെ

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പരിശോധനയ്ക്ക് സംയുക്തസമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ, ആരോഗ്യ, സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാകും പരിശോധനയെന്നും ശിവന്‍കുട്ടി പറഞ്ഞു. വിദ്യാഭ്യാസമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. 

നാളെയും മറ്റന്നാളുമായി സ്‌കൂള്‍ പാചകപ്പുരകളും പാത്രങ്ങളും പരിശോധിക്കും. പാചകക്കാര്‍ക്ക് പരീശിലനം നല്‍കും. ഭക്ഷ്യവിഷബാധയുണ്ടായ എല്ലായിടത്തും നിന്നും സാംപിള്‍ എടുത്തിട്ടുണ്ട്. 5 ദിവസത്തിനകം പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിക്കും. അതിന് ശേഷമെ ഇതിന്റെ കാരണം പറയാന്‍ കഴിയുംകയുള്ളു. ഇക്കാര്യത്തില്‍ ജാഗ്രത തുടരണമെന്നാണ് തീരുമാനം. ഈ സാഹചര്യത്തില്‍ പരിശോധനകള്‍ നടത്താന്‍ സംയുക്തസമിതിയെ നിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.

സ്‌കൂളുകളില്‍ ഉപയോഗിക്കുന്ന ജലം ഒരാഴ്ചയ്ക്കകം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 6 മാസത്തിലൊരിക്കല്‍ വെള്ളം പരിശോധന നടത്തണം. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉച്ചഭക്ഷണസമയത്ത് സ്‌കൂളില്‍ എത്തുകയും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും വേണം. നാളെ മന്ത്രി ജിആര്‍ അനില്‍ കോഴിക്കോടും വിദ്യാഭ്യാസമന്ത്രി തിരുവന്തപുരത്തെ സ്‌കൂളിലെത്തുമെന്നും മന്ത്രി പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

'റെയ്ഡാണ് സഹകരിക്കണം'- ഉദ്യോ​ഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; ആലുവയിൽ സ്വർണപ്പണിക്കാരനെ ബന്ധിയാക്കി വൻ കവർച്ച

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ