ചിപ്പ്സ് അല്ല മുക്കാലും കാറ്റ്, ലെയ്സ് പാക്കറ്റിൽ തൂക്ക കുറവ്; പെപ്‌സി കമ്പനിക്ക് 85,000 രൂപ പിഴ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th June 2022 12:29 PM  |  

Last Updated: 05th June 2022 12:29 PM  |   A+A-   |  

lays

ചിത്രം: ഫേയ്സ്ബുക്ക്

 

തൃശ്ശൂർ: ചിപ്സ് ബ്രാൻഡായ ലെയ്സിൽ ചിപ്പ്സിന്റെ അളവ് കുറച്ച് കാറ്റ് മാത്രമായതിനെതിരെ നടപടി. പാക്കറ്റിൽ കാണിച്ച അളവിനേക്കാൾ
കുറഞ്ഞ അളവ് കണ്ടെത്തിയതിനേത്തുടർന്ന് ലെയ്‌സ് ബ്രാൻഡിന്റെ ഉടമകളായ പെപ്‌സികോ ഇന്ത്യ ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പിഴ ചുമത്തി. 85,000 രൂപയാണ് പിഴ തൃശൂർ ലീഗൽ മെട്രോളജി പിഴ ഈടാക്കിയത്‌. 

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ പ്രൊട്ടക്ഷൻ ഓഫ് സോഷ്യൽ ജസ്റ്റിസ് പ്രസിഡന്റ് പി ഡി ജയശങ്കറിന്റെ പരാതിയിലാണ് നടപടി. 115 ഗ്രാം തൂക്കം അവകാശപ്പെടുന്ന മൂന്ന് പാക്കറ്റുകളിൽ 50.930 ഗ്രാം, 72.730 ഗ്രാം, 86.380 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ കാഞ്ഞാണിയിലെ സഹകരണ സംഘ സൂപ്പർ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് തൂക്കം കുറവുള്ള ലെയ്‌സ് കണ്ടെത്തി. 

ഈ വാർത്ത കൂടി വായിക്കൂ

ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചു, വിവാഹവാ​ഗ്ദാനവും; യുവതിയെ പീഡിപ്പിച്ച 33കാരൻ അറസ്റ്റിൽ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ