മോറിസ് കോയിന്‍ തട്ടിപ്പ്: പരാതി അറിയിക്കാൻ പ്രത്യേക ഫോണ്‍നമ്പര്‍ പുറത്തുവിട്ട് ക്രൈംബ്രാഞ്ച് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th June 2022 03:02 PM  |  

Last Updated: 05th June 2022 03:02 PM  |   A+A-   |  

morris_coin

പ്രതീകാത്മക ചിത്രം

 

മലപ്പുറം: മോറിസ് കോയിന്‍ തട്ടിപ്പുവഴി പണം നഷ്ടപ്പെട്ടവര്‍ക്ക് പരാതി അറിയിക്കാൻ പ്രത്യേക ഫോണ്‍നമ്പര്‍ പുറത്തുവിട്ട്  ക്രൈംബ്രാഞ്ച്. പരാതികള്‍ 0483-2734867 എന്ന നമ്പറില്‍ അറിയിക്കാമെന്നു ക്രൈംബ്രാഞ്ച് അറിയിച്ചു. പരാതി ലഭിച്ചാൽ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷം അന്വേഷണം നടത്തും. 

മോറിസ് കോയിന്‍ എന്ന ക്രിപ്റ്റോ കറന്‍സി വാഗ്ദാനംചെയ്ത് മണിചെയിന്‍ മാതൃകയില്‍ 1200 കോടി രൂപ പലരില്‍നിന്നായി സമാഹരിച്ചെന്നാണു കേസ്. ജില്ലയില്‍ മാത്രം ആയിരക്കണക്കിനാളുകള്‍ക്കു പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

ഈ വാർത്ത കൂടി വായിക്കൂ

യുവാവിന് ദാരുണാന്ത്യം; തൃപ്പൂണിത്തുറ അപകടത്തിൽ ഉദ്യോ​ഗസ്ഥർക്കെതിരെ കൂട്ടനടപടി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ