ചെറിയ നിയമലംഘനത്തിനും ഡ്രൈവിങ് ലൈസന്‍സ് പോകും!, നടപടി കടുപ്പിക്കാന്‍ നിര്‍ദേശം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th June 2022 01:44 PM  |  

Last Updated: 05th June 2022 01:44 PM  |   A+A-   |  

motor vehicle inspection

പ്രതീകാത്മക ചിത്രം

 

പാലക്കാട്: വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പരിശോധനകളും നടപടികളും ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് ഉള്‍പ്പെടെ ചെറിയ നിയമലംഘനങ്ങള്‍ക്കുപോലും ഡ്രൈവിങ് ലൈസന്‍സ് മരവിപ്പിക്കുന്നതടക്കം കടുത്ത നടപടികളെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. മഴക്കാലത്ത് വാഹനാപകടങ്ങള്‍ കൂടാനുള്ള സാഹചര്യംകൂടി വിലയിരുത്തിയാണ് നടപടി.

ഇരുചക്രവാഹനങ്ങളില്‍ ഒരേസമയം മൂന്നുപേര്‍ സഞ്ചരിക്കുക, ഹെല്‍മെറ്റ് ധരിക്കാതിരിക്കുക, അമിതവേഗത്തില്‍ വാഹനം ഓടിക്കുക, ചുവപ്പ് സിഗ്നല്‍ തെറ്റിച്ചു ഡ്രൈവ് ചെയ്യുക, ഉദ്യോഗസ്ഥര്‍ പരിശോധിക്കാനൊരുങ്ങുമ്പോള്‍ വാഹനം നിര്‍ത്താതെ പോവുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, മദ്യപിച്ച് ഡ്രൈവ് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് ലൈസന്‍സ് മരവിപ്പിക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം. ഇപ്പോള്‍ ഈ നിയമലംഘനങ്ങള്‍ക്കെല്ലാം പിഴയീടാക്കുകയാണ് ചെയ്യുന്നത്.

പിഴയടച്ച് വീണ്ടും ഇതേ നിയമലംഘനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.പിഴയടയ്ക്കുന്നത് ഒരു പ്രശ്നമല്ലെന്ന മനോഭാവമുണ്ടെന്നും മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ വിലയിരുത്തുന്നു.

ഈ വാർത്ത കൂടി വായിക്കൂ

പാലക്കാട് ഭാര്യയുടെ അടിയേറ്റ് 58കാരന്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ