15കാരിയെ പലതവണ പീഡിപ്പിച്ചു; മലപ്പുറത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th June 2022 03:53 PM  |  

Last Updated: 05th June 2022 04:01 PM  |   A+A-   |  

pocso_case_in_malappuram

അറസ്റ്റിലായ അധ്യാപകന്‍

 

മലപ്പുറം: മലപ്പുറത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മേപ്പാടം സ്വദേശി അബ്ദുസലാമാണ് അറസ്റ്റിലായത്. ഒട്ടേറെ തവണ അധ്യാപകന്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. 

15കാരിയാണ് സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരെ പരാതി നല്‍കിയത്. 57കാരനായ അധ്യാപകന്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. 

പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ

തൃപ്പൂണിത്തുറയിലെ യുവാവിന്റെ അപകടമരണം, കരാറുകാരനെതിരെ കേസ്; മറ്റുള്ളവരുടെ അശ്രദ്ധയാണ് മകന്റെ ജീവനെടുത്തതെന്ന് അച്ഛന്‍ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ