മദ്യലഹരിയിൽ വാഹനമോടിച്ച് മന്ത്രിയുടെ കാറിൽ ഇടിച്ചു; യുവാവ് അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th June 2022 10:14 AM  |  

Last Updated: 05th June 2022 10:14 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

കണ്ണൂർ‌: മദ്യലഹരിയിൽ വാഹനമോടിച്ച് എക്സൈസ് മന്ത്രി എം വി  ഗോവിന്ദന്റെ കാറിൽ ഇടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പിക്കപ്പ് വാൻ ഡ്രൈവർ കാനൂൽ ഒഴക്രോം പി എസ് രഞ്ജിത്തി(45) നെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്

ഇന്നലെ രാത്രി മന്ത്രി എം വി  ഗോവിന്ദന്റെ വീടിനു സമീപം ഒഴക്രോത്തായിരുന്നു സംഭവം. ഒരു പൊതുപരിപാടിക്ക് ശേഷം വീട്ടിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെ കാറിൽ രഞ്ജിത്ത് ഓടിച്ച പാചക വാതക ഏജൻസിയുടെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വളപട്ടണം എസ് ഐ ഗണേശന്റെ  പരാതിപ്രകാരം രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് മദ്യപിച്ചതായി കണ്ടെത്തിയത്. 

തുടർന്ന്  തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ  വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം  അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മന്ത്രിയുടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

ജൂലൈ ഒന്ന് മുതൽ ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ