ആലപ്പുഴയിലും കാട്ടുപന്നി ഭീഷണി; രണ്ട് പേരെ ആക്രമിച്ചു; ഭീതിയിൽ ജനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th June 2022 09:32 PM  |  

Last Updated: 05th June 2022 09:32 PM  |   A+A-   |  

Wild Boar

പ്രതീകാത്മക ചിത്രം

 

ഹരിപ്പാട്: കാട്ടുപന്നി ഭീതിയില്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങോലി, മുതുകുളം പ്രദേശങ്ങൾ. കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെ കായംകുളം- കാര്‍ത്തികപ്പള്ളി റോഡില്‍ മുതുകുളം മുരിങ്ങച്ചിറയ്ക്കു സമീപം മുന്നിലേക്കു ചാടിയ പന്നിയെ തട്ടിവീണ് ചിങ്ങോലി നന്ദനത്തില്‍ പദ്മരാജന് (41) പരിക്കേറ്റു. 

ചിങ്ങോലി പടിഞ്ഞാറന്‍ പ്രദേശത്തെത്തിയ പന്നി വീടിനു സമീപം നിന്ന വീട്ടമ്മയെയും കാട്ടുപന്നി ആക്രമിച്ചു. തുപ്പാശ്ശേരില്‍ സരസമ്മ (69)യ്ക്കാണ് കാലിനു പരിക്കേറ്റത്.

തീരപ്രദേശമായ ഇവിടെ ഇത്തരത്തിലുള്ള മൃഗങ്ങളുടെ സാന്നിധ്യം മുന്‍പുണ്ടായിട്ടില്ല. അതിനാല്‍ ജനങ്ങള്‍ വലിയ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി ചിങ്ങോലിയിലെ കിഴക്കന്‍ ഭാഗത്ത് കാട്ടുപന്നിയെ കണ്ടതായുള്ള അഭ്യൂഹം പരന്നിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ അഞ്ച്, ഏഴ് വാര്‍ഡുകളില്‍ കാട്ടുപന്നിയെ വീണ്ടും ചിലര്‍ കണ്ടു. പിന്നീട് പന്നി മുതുകുളം ഭാഗത്തെത്തി. പഞ്ചായത്ത് അധികൃതര്‍ വനംവകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

പൊലീസ് ഉദ്യോഗസ്ഥൻ ഷോക്കേറ്റ് മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ