പത്തനംതിട്ടയില്‍ ഇടഞ്ഞ ആന ആറ്റില്‍ ചാടി
By സമകാലിക മലയാളം ഡെസ്ക് | Published: 06th June 2022 04:21 PM |
Last Updated: 06th June 2022 04:31 PM | A+A A- |

പത്തനംതിട്ടയില്‍ ഇടഞ്ഞ ആന പുഴയില്‍ ചാടിയപ്പോള്‍, ടെലിവിഷന്‍ ദൃശ്യം
പത്തനംതിട്ട: അയിരൂരില്‍ ഇടഞ്ഞ ആന ആറ്റില്‍ ചാടി. ആനപ്രേമികള്‍ പാട്ടത്തിനെടുത്ത സീത എന്ന ആനയാണ് ഇടഞ്ഞത്. ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമം തുടരുന്നു.
ഉച്ചയോടെയാണ് സംഭവം. ഇടഞ്ഞ ആന പുഴയിലേക്ക് ചാടുകയായിരുന്നു. പുഴയില്‍ നിന്ന് ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. ആന പുഴയില്‍ തന്നെ നില്‍ക്കുന്നത് കൊണ്ട് അനുനയിപ്പിച്ച് കരയ്ക്ക് കയറ്റാന്‍ ബുദ്ധിമുട്ട് നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍
ഈ വാർത്ത കൂടി വായിക്കൂ
പന്നിയങ്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്ക് കുറച്ചു
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ