സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് പരിസ്ഥിതി ദിനാചരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2022 09:21 AM  |  

Last Updated: 06th June 2022 09:21 AM  |   A+A-   |  

sivankutty

മന്ത്രി ശിവന്‍കുട്ടി/ ഫെയ്‌സ്ബുക്ക് ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് പരിസ്ഥിതി ദിനം ആചരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. ഒരേയൊരു ഭൂമി എന്ന പരിസ്ഥിതി ദിന സന്ദേശം കുട്ടികളില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ നടത്തണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. 

പരിസ്ഥിതി ദിന പ്രതിജ്ഞയും എടുക്കാം. വൃക്ഷത്തെ നടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്‌കൂളുകളില്‍ നടത്താം. നേമം മണ്ഡലത്തിലെ കാലടി സ്‌കൂളില്‍ ഇന്ന് വൈകീട്ട് മൂന്നുമണിയ്ക്ക് പരിസ്ഥിതി ദിനാചരണ പരിപാടി മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

ഈ വാർത്ത കൂടി വായിക്കൂ

സര്‍ക്കാര്‍ ഓഫീസില്‍‌ ഇനി കടലാസ് രസീതില്ല; അടുത്ത മാസം മുതൽ മൊബൈലില്‍  

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ