പാലക്കാട് കുട്ടി അടക്കം മൂന്ന് പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഷിഗല്ല എന്ന് സ്ഥിരീകരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2022 03:31 PM  |  

Last Updated: 06th June 2022 03:31 PM  |   A+A-   |  

shigella infection

പ്രതീകാത്മക ചിത്രം

 

പാലക്കാട്: പാലക്കാട് രണ്ടിടത്ത് ഷിഗല്ല സ്ഥിരീകരിച്ചു. ലക്കിടിപേരൂരിലും അലനല്ലൂരിലുമുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗല്ല ബാക്ടീരിയയാണെന്ന് അധികൃതര്‍ കണ്ടെത്തി.

ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് ഷിഗല്ല സ്ഥിരീകരിച്ചത്.

ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ കൂടുതലും കുട്ടികളെയാണ് ബാധിക്കുന്നത്. മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത്. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. കഠിനമായ പനി കൂടി വരുന്നത് കൊണ്ട് രോഗം മൂര്‍ച്ഛിക്കും. വയറിളക്കത്തിന് പുറമെ വയറുവേദനയും ചര്‍ദിയുമുണ്ടാവുന്നതാണ് പ്രധാന ലക്ഷണം. മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. 

രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്. ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.

ഈ വാർത്ത കൂടി വായിക്കൂ

പന്നിയങ്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്ക് കുറച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ