കുട്ടികൾക്ക് കോർബെവാക്സിന് പകരം കോവാക്സിൻ; മൂന്ന് പേർക്ക് സ്ഥലം മാറ്റം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2022 07:46 PM  |  

Last Updated: 06th June 2022 07:46 PM  |   A+A-   |  

vaccine

പ്രതീകാത്മക ചിത്രം

 

തൃശൂർ: കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കോർബെവാക്സ് വാക്സിന് പകരം കോവാക്സിൻ നൽകിയ സംഭവത്തിൽ മൂന്ന് പേരെ സ്ഥലം മാറ്റി ഉത്തരവായി. തൃശൂർ നെൻമണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലായിരുന്നു വാക്സിൻ മാറി നൽകിയത്. 

ജൂനിയർ ഹെൽത്ത് ഇൻസ്പെകടർ അബ്ദുൽ റസാഖിനെയും പബ്ലിക് ഹെൽത്ത് നഴ്സ് (ഗ്രേഡ്–2) കെ യമുനയെയും കണ്ണൂർ ജില്ലയിലേക്കും അസിസ്റ്റന്റ് സർജൻ ഡോ. കീർത്തിയെ പാലക്കാട് ആനക്കട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുമാണ് സ്ഥലം മാറ്റിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സംസ്ഥാനത്ത് ഇന്നും ആയിരത്തിലധികം കോവിഡ് രോഗികള്‍; ഏറ്റവും കൂടുതല്‍ എറണാകുളത്ത് 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ