സ്ഥലം അളക്കാന്‍ കൈക്കൂലി അരലക്ഷം രൂപ; റവന്യൂ ഉദ്യോഗസ്ഥര്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2022 08:34 AM  |  

Last Updated: 06th June 2022 08:34 AM  |   A+A-   |  

rupees

പ്രതീകാത്മക ചിത്രം

 

പാലക്കാട് : ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് കൈക്കൂലി വാങ്ങിയ നാലുപേര്‍ അറസ്റ്റില്‍. വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരാണ് പിടിയിലായത്. പാലക്കാട് കടമ്പഴിപ്പുറത്ത് സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് 50,000 രൂപ വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്.

പാലക്കാട് കടമ്പഴിപ്പുറം ഒന്നിലെ വില്ലേജ് അസിസ്റ്റന്റ് എന്‍ ഉല്ലാസ്, താല്‍ക്കാലിക ജീവനക്കാരി സുഖില, അമ്പലപ്പാറ ഫീല്‍ഡ് അസിസ്റ്റന്റ് പ്രസാദ് കുമാര്‍, വിരമിച്ച വില്ലേജ് അസിസ്റ്റന്റ് സുകുമാരന്‍ എന്നിവരാണ് അറസ്റ്റിലായത്. 

തൃപ്പലമുണ്ടയിലെ 12 ഏക്കര്‍ സ്ഥലം അളന്നു നല്‍കുന്നതിന് അരലക്ഷം രൂപയാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് സ്ഥലമുടമ ഭഗീരഥന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഭൂമി അളക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് ഇന്നലെ ഇവരെ പിടികൂടുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കി; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ