പുലിയിറങ്ങിയെന്ന് അഭ്യൂഹം, കാല്‍പ്പാടുകള്‍; ആശങ്കയില്‍ നാട്ടുകാര്‍
By സമകാലിക മലയാളം ഡെസ്ക് | Published: 06th June 2022 11:38 AM |
Last Updated: 06th June 2022 11:38 AM | A+A A- |

പുലിയുടേതെന്നു സംശയിക്കുന്ന സിസിടിവി ദൃശ്യം
തൃശൂര്‍: വെളളാഞ്ചിറ ഷോളയാര്‍ മേഖലയില്‍ പുലിയിറങ്ങിയതായി സംശയം. ശനിയാഴ്ച ഉച്ചയോടെയാണ് പുലിയുടേതന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
നായയാണോ പുലിയാണോ എന്ന് വ്യക്തതയില്ലാത്തതിനാല്‍ വനം വകുപ്പും ആശങ്കയിലാണ്. സമീപത്തെ വീട്ടില്‍ നിന്നും സിസിടിവി ദൃശ്യങ്ങളില്‍ പുലിയുടേതെന്ന് തോന്നുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്.
അതേസമയം, ഒരു പുലിയെ പിടിച്ചുവെന്നും രണ്ടാമത്തെ പുലിക്കായി തിരച്ചില്‍ തുടരുകയാണെന്നുമെല്ലാം വ്യാജ സന്ദേശങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ത്രീയുടെ ശബ്ദത്തിലുളള സന്ദേശത്തില്‍ പുലി ഇറങ്ങിയതിനെ തുടര്‍ന്ന് മദ്രസ വിട്ടുവെന്നും ജാഗ്രത പാലിക്കണം എന്നുമാണ് പറയുന്നത്.
കൊന്നക്കുഴി ഡെപ്യൂട്ടി റേഞ്ചര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുളള സംഘമെത്തി പുലിയുടേതെന്ന് പറയപ്പെടുന്ന കാല്‍പ്പാട് ശേഖരിച്ചു. വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമേ പുലി തന്നെയാണോയെനന്് ഉറപ്പിക്കാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ