ബൈക്കിനെ ഇടിച്ചിട്ടു; അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2022 03:27 PM  |  

Last Updated: 06th June 2022 05:29 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനെ തുടര്‍ന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ കെഎപി ബറ്റാലിയിനിലെ അഞ്ച് പേരെയാണ് സസ്‌പെന്റ് ചെയ്തത്. എൻകെ രമേശൻ,ടിആർ പ്രജീഷ്,കെ സന്ദീപ് ,പികെ സായൂജ്,ശ്യാം കണ്ണൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്

കഴിഞ്ഞ മാസം 30 ന് പൊലീസുകാർ സഞ്ചരിച്ച  കാർ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്കേറ്റിരുന്നു. ബറ്റാലിയൻ ഉദ്യോഗസ്ഥരുടെ  അനുമതിയില്ലാതെയാണ് ഇവർ പുറത്ത് പോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സ്‌കൂളില്‍ ഭക്ഷണസാധനങ്ങള്‍ വൃത്തിഹീനമായ സ്ഥലത്ത്; പാചകക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല; കാരണം കാണിക്കല്‍ നോട്ടീസ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ