കളിക്കുന്നതിനിടെ മണ്ണെണ്ണ കുടിച്ചു; ഒന്നരവയസ്സുകാരന്‍ മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2022 08:22 AM  |  

Last Updated: 06th June 2022 08:22 AM  |   A+A-   |  

toddler_died

ആരുഷ്

 

കൊല്ലം: കളിക്കുന്നതിനിടെ മണ്ണെണ്ണ കുടിച്ചതിനെത്തുടര്‍ന്ന് ഒന്നരവയസ്സുള്ള കുഞ്ഞ് മരിച്ചു. ചവറ കോട്ടയ്ക്കകം സ്വദേശികളായ ഉണ്ണിക്കൃഷ്ണപിള്ളയുടെയും രേഷ്മയുടെയും മകന്‍ ആരുഷാണ് മരിച്ചത്. ചവറ പയ്യലക്കാവിലുള്ള ഇവരുടെ ബന്ധുവീട്ടില്‍വച്ച് ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം നടന്നത്. 

മാതാപിതാക്കളും ബന്ധുക്കളും സംസാരിക്കുന്നതിനിടെ കളിക്കുകയായിരുന്ന കുഞ്ഞ് മുറിയിലിരുന്ന കുപ്പിയില്‍നിന്ന് മണ്ണെണ്ണ കുടിച്ചെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആരുഷിന് ഒരു സഹോദരിയുണ്ട്- ഐശ്വര്യ. 

ഈ വാർത്ത കൂടി വായിക്കൂ

മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കി; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ