ബഫര്‍ സോണ്‍; ബത്തേരിയില്‍ 14ന് ഹര്‍ത്താല്‍
By സമകാലിക മലയാളം ഡെസ്ക് | Published: 07th June 2022 11:48 AM |
Last Updated: 07th June 2022 11:49 AM | A+A A- |

പ്രതീകാത്മക ചിത്രം
സുല്‍ത്താന്‍ ബത്തരി: സംരക്ഷിത വന മേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രീംകോടതി വിധിയ്‌ക്കെതിര സുല്‍ത്താന്‍ ബത്തേരിയില്‍ 14ന് ഹര്‍ത്താല്‍. മുസ്ലീം ലീഗാണ് നഗരസഭാ പരിധിയില്‍ ഹര്‍ത്താലിന് അഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
അതേസമയം, കോടതിവിധിയ്‌ക്കെതിരെ ഇന്ന് പത്തനംതിട്ടയിലെ ആറ് പഞ്ചായത്തുകളിലും ഒരുവില്ലേജിലും കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. ഉത്തരവിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ റിവിഷന്‍ ഹര്‍ജി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. അരുവാപ്പുലം, ചിറ്റാര്‍, സീതത്തോട്, പെരുനാട്, തണ്ണിത്തോട്, വടശേരിക്കര പഞ്ചായത്തുകളിലും വെച്ചുച്ചിറ പഞ്ചായത്തിലെ കൊല്ലമുള വില്ലേജിലുമാണ് കോണ്‍ഗ്രസിന്റ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്.
ദേശീയ ഉദ്യാനങ്ങളിലും വന്യ ജീവി സങ്കേതങ്ങളിലും ഖനനം പാടില്ല. നിലവില്‍നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തകളെ കുറിച്ച് മൂന്ന് മാസത്തിനകം മുഖ്യവനപാലകര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
ഈ വാർത്ത കൂടി വായിക്കൂ
കാമുകനുമായുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്തു; യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം; അച്ഛനും മകനുമെതിരെ കേസ്
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ