സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ കുതിപ്പ്, പ്രതിദിന രോഗികള്‍ രണ്ടായിരം കടന്നു, ആശങ്ക 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 07:17 PM  |  

Last Updated: 07th June 2022 07:17 PM  |   A+A-   |  

covid

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് രോഗികള്‍ 2,000 കടന്നു. ഇന്ന് 2271 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടുപേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നും എറണാകുളത്ത് തന്നെയാണ് ഏറ്റവുമധികം രോഗികള്‍. ജില്ലയില്‍ 622 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തിരുവനന്തപുരമാണ് തൊട്ടുപിന്നില്‍. 416 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ എട്ടുദിവസമായി ആയിരത്തിന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികള്‍.

ഈ വാർത്ത കൂടി വായിക്കൂ

'ദുബൈ സന്ദര്‍ശനത്തിനിടെ ഒരു പെട്ടി കറന്‍സി കടത്തി'; മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന, കോടതിയില്‍ രഹസ്യമൊഴി 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ