32 പേർക്ക് എലിപ്പനി; വയനാട്ടിൽ ഒരു മരണം; പതിനായിരം കടന്ന് പകർച്ചപ്പനി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 07:25 PM  |  

Last Updated: 07th June 2022 07:25 PM  |   A+A-   |  

Ellipsis for 32; A death in Wayanad

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. വയനാട്ടിലാണ് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചത്. ഇതോടെ ഈ വർഷം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. 

പകർച്ചപ്പനി ബാധിതരുടെ എണ്ണവും സംസ്ഥാനത്ത് വർധിക്കുകയാണ്. ഇന്ന് 10,204 പേർക്ക് പനി സ്ഥിരീകരിച്ചു. 

സംസ്ഥാനത്ത് കോവിഡ് കേസുകളും കുതിച്ചുയരുകയാണ്. ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് രോഗികൾ 2,000 കടന്നു. ഇന്ന് 2271 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടുപേർ കൂടി വൈറസ് ബാധയെ തുടർന്ന് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്നും എറണാകുളത്ത് തന്നെയാണ് ഏറ്റവുമധികം രോഗികൾ. ജില്ലയിൽ 622 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തിരുവനന്തപുരമാണ് തൊട്ടുപിന്നിൽ. 416 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ എട്ടുദിവസമായി ആയിരത്തിന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികൾ.

ഈ വാർത്ത കൂടി വായിക്കൂ

'ദുബൈ സന്ദര്‍ശനത്തിനിടെ ഒരു പെട്ടി കറന്‍സി കടത്തി'; മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന, കോടതിയില്‍ രഹസ്യമൊഴി 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ