ബസില്‍ വെച്ച് പഴ്‌സ് മോഷ്ടിച്ചു; ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്ന് പിടിച്ച് യുവതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 09:41 AM  |  

Last Updated: 07th June 2022 09:41 AM  |   A+A-   |  

ksrtc bus

പ്രതീകാത്മക ചിത്രം


പുളിക്കീഴ്: ബസിൽ വെച്ച് തന്റെ പഴ്സ് മോഷ്ടിച്ച യുവതികളെ ഓട്ടോറിക്ഷയിൽ പിന്തുടർന്ന് പിടികൂടി യുവതി. പഴ്സ് മോഷ്ടിച്ച പൊള്ളാച്ചി സ്വദേശിനികളായ രണ്ട് യുവതികളാണ് പിടിയിലായത്. ഇതിൽ ഒരാൾ പൂർണ ​ഗർഭിണിയാണ്. 

ചെട്ടിപ്പാളയം സിയോൺ നഗറിൽ കസ്തൂരി (24), കറുമാരി (25) എന്നിവരാണ് പിടിയിലായത്. ആലപ്പുഴയിൽ നിന്നുള്ള കെഎസ്ആർടിസി ബസിൽ വരികയായിരുന്ന ലളിതയുടെ പഴ്സ് ആണ് ഇവർ മോഷ്ടിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ആണ് സംഭവം. തലവടിയിൽ ബസിറങ്ങിയ ശേഷമാണ് പഴ്സ് നഷ്ടമായ കാര്യം ലതിക അറിഞ്ഞത്. പിന്നാലെ ഓട്ടോറിക്ഷയിൽ ബസിനെ പിന്തുടർന്നു.

പൊടിയാടി ജങ്ഷനിൽ ബസ് നിർത്തിയതോടെ ലതിക ബസിനുള്ളിൽ കയറി. ഈ സമയം കസ്തൂരിയും കറുമാരിയും ബസിനുള്ളിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ മറ്റുയാത്രക്കാരും നാട്ടുകാരും ചേർന്ന് ഇരുവരെയും തടഞ്ഞുവെച്ചു. പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ കസ്തൂരിയുടെ ബാഗിൽ നിന്ന് പഴ്സ് കണ്ടെത്തി. 1300 രൂപയാണ് പഴ്സിൽ ഉണ്ടായിരുന്നത്.  പ്രതികളെ കോടതി റിമാൻഡ് ചെയ്തു. 

ഈ വാർത്ത കൂടി വായിക്കൂ

ഒറ്റപ്പാലം രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷന്‍; കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ