കാട്ടാക്കടയില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; ചൂരമീന്‍ കഴിച്ച നിരവധിപ്പേര്‍ ചികിത്സയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 10:14 PM  |  

Last Updated: 07th June 2022 10:14 PM  |   A+A-   |  

FOOD POISONING

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കാട്ടാക്കട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ചൂരമീന്‍ കഴിച്ചവര്‍ക്കു ഭക്ഷ്യ വിഷബാധയെന്നു സംശയം. രണ്ടു ദിവസമായി പ്ലാവൂര്‍, മംഗലയ്ക്കല്‍ പ്രദേശങ്ങളിലെ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പത്തിലധികം കുട്ടികള്‍ ചികിത്സ തേടി. വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടാണു ചികിത്സ തേടിയത്. എല്ലാവരും മംഗലയ്ക്കല്‍, പ്ലാവൂര്‍, പാറയില്‍, പാപ്പനം പ്രദേശവാസികളാണ്.

ഞായര്‍ രാത്രി മുതലാണു പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയത്. പ്ലാവൂരില്‍ ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണു സംശയം ഉടലെടുത്തത്. പത്തു വയസ്സുകാരനുള്‍പ്പെടെ ചികിത്സ തേടി. കുട്ടിയുടെ പിതാവ് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ വാർത്ത കൂടി വായിക്കൂ

കെ ഫോണ്‍: 14,000 കുടുംബങ്ങള്‍ക്ക് ഉടന്‍ സൗജന്യ കണക്ഷന്‍, യോഗ്യത നേടി ആറു കമ്പനികള്‍ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ