മഴ ശക്തമാവും; സംസ്ഥാനത്ത് 6 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
By സമകാലിക മലയാളം ഡെസ്ക് | Published: 07th June 2022 06:31 AM |
Last Updated: 07th June 2022 06:31 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ 10 വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളം ഉൾപ്പെടെ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.
മഴ ശക്തമാവാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരള-കർണാടക തീരങ്ങളിൽ ജൂൺ 10 വരെ ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടായേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കടലിൽ പോകാൻ പാടില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ