നിരന്തര ലൈംഗിക പീഡനം, എട്ടു തവണ ഭ്രൂണ വില്‍പ്പന; അന്വേഷണം കേരളത്തിലെ ആശുപത്രികളിലേക്കും?

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 11:15 AM  |  

Last Updated: 07th June 2022 11:15 AM  |   A+A-   |  

plit verdict on criminalizing marital rape

പ്രതീകാത്മക ചിത്രം

 

ചെന്നൈ: തമിഴ്‌നാട്ടില്‍ പതിനാറുകാരിയെ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കി ഭ്രൂണം വില്‍പ്പനയ്ക്കു വച്ച സംഭവത്തില്‍ കേരളത്തിലേക്കും അന്വേഷണം. കേരളത്തിലെ സ്വകാര്യ ആശുപത്രികളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് തമിഴ്‌നാട് പൊലീസിനെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

ഈറോഡിനും സേലത്തിനും പുറമേ കേരളത്തിലെയും ആന്ധ്രയിലേയും സ്വകാര്യ ആശുപത്രിയിലേക്കു തന്നെ കൊണ്ടുപോയതായി പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഈറോഡിലെയും സേലത്തെയും രണ്ടു പ്രധാന ആശുപത്രികള്‍ തമിഴ്‌നാട് പൊലീലിന്റെ അന്വേഷണ വലയത്തിലാണ്. 

അമ്മയുടെ കാമുകനുമായി തനിക്കു നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണ്ടി വന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതില്‍ നിന്നു താന്‍ ഗര്‍ഭിണിയായി. തുടര്‍ന്നാണ് ആശുപത്രികളിലേക്കു കൊണ്ടുപോയത്. ഇത് ഭ്രൂണ വില്‍പ്പനയ്ക്കാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എട്ടു തവണ ഭ്രൂണ വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

ഈറോഡിലെയും സേലത്തെയും ആശുപത്രികളില്‍ പരിശോധന നടത്തിയതായി പൊലീസ് പറഞ്ഞു. മറ്റു ആശുപത്രികളിലേക്കു കുട്ടിയെ കൊണ്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കേരളത്തിലെയും ആന്ധ്രയിലേയും ആശുപത്രികളിലേക്കു കൊണ്ടുപോയതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ഓരോ തവണ ഭ്രൂണ വില്‍പ്പന നടത്തുമ്പോഴും പെണ്‍കുട്ടിയുടെ അമ്മ ഇരുപതിനായിരം രൂപ വച്ചു വാങ്ങിയിരുന്നതായാണ് പൊലീസ് പറയുന്നത്. മാലതി എന്ന ഏജന്റിന് അയ്യായിരം രൂപ നല്‍കും. ഭ്രൂണ വില്‍പ്പനയ്ക്കായി വന്‍ റാക്കറ്റ് രംഗത്തുണ്ടെയെന്നു പൊലീസിനു സംശയമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

മൊബൈലില്‍ ഉച്ചത്തില്‍ പാട്ടു കേട്ടാല്‍ ബസില്‍ നിന്നും പുറത്താക്കും; ഉത്തരവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ