ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു, യുവാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 11:44 AM  |  

Last Updated: 07th June 2022 11:44 AM  |   A+A-   |  

akhil_posco

അറസ്റ്റിലായ അഖില്‍

 

തൃശൂര്‍: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച യുവാവിനെ പൊലീസ അറസ്റ്റ് ചെയ്തു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി അഖിലിനെയാണ് പോക്‌സോ നിയമപ്രകാരം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 

കോട്ടയത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഇന്‍സ്റ്റാഗ്രാം  വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി ഇക്കഴിഞ്ഞ രണ്ടാം തിയ്യതിയാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ  റിമാന്റ് ചെയ്തു. 

അന്വേഷണ സംഘത്തില്‍ വെസ്റ്റ് എസ്.ഐ കെ.സി  ബൈജു, എസ്.സി.പി.ഒ പ്രിയ, സി.പി.ഒ.മാരായ അഭീഷ് ആന്റണി, അനില്‍കുമാര്‍, പ്രതീഷ്, ജോസ്‌പോള്‍ എന്നിവരുണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കാമുകനുമായുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്തു; യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം; അച്ഛനും മകനുമെതിരെ കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ