സംസ്ഥാനത്ത് ഇന്ന് 2193 പേര്‍ക്ക് കോവിഡ്; 5 മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2022 07:52 PM  |  

Last Updated: 08th June 2022 09:05 PM  |   A+A-   |  

covid update in kerala

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ഇന്ന് 2193 പേര്‍ക്കാണ് വൈറസ് ബാധ. ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളം ജില്ലയിലാണ്. 589 പേര്‍ക്കാണ് വൈറസ് ബാധ. തിരുവനന്തപുരത്ത് 359 പേരാണ് പുതിയ രോഗികള്‍. ഇന്ന് അഞ്ച് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

രാജ്യത്ത് ഇന്ന് 5233 പേര്‍ക്ക് കോവിഡ്

രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. ഇന്നലെ അയ്യായിരത്തിലേറെപ്പേര്‍ക്കു രോഗ ബാധ സ്ഥിരീകരിച്ചു. 93 ദിവസത്തിനു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അയ്യായിരം കടക്കുന്നത്.

ഇന്നലെ 5233 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആക്ടിവ് കേസുകളുടെ എണ്ണം 28,857 ആയി. ഏഴു പേരാണ് ഇന്നലെ കോവിഡ് മൂലം മരിച്ചത്.

കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഇന്നലെ മാത്രം 1881 പേരുടെ വര്‍ധനയാണ് ഉണ്ടായത്. പോസിറ്റിവിറ്റി നിരക്ക് 1.67 ശതമാനം.

ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ ഇന്നലെ പ്രതിദിന കോവിഡ് രോഗികള്‍ 2,000 കടന്നു. 2271 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടുപേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

എറണാകുളത്ത് തന്നെയാണ് ഏറ്റവുമധികം രോഗികള്‍. ജില്ലയില്‍ 622 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തിരുവനന്തപുരമാണ് തൊട്ടുപിന്നില്‍. 416 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ എട്ടുദിവസമായി ആയിരത്തിന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികള്‍.

ഈ വാർത്ത കൂടി വായിക്കൂ

സ്വപ്‌ന സുരേഷിനെതിരെയും പിസി ജോര്‍ജിനെതിരെയും കേസ് എടുക്കും; നിയമോപദേശം
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ