ജൂണ്‍ 10നും 16നും ഇടുക്കിയില്‍ ഹര്‍ത്താല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2022 04:26 PM  |  

Last Updated: 08th June 2022 04:59 PM  |   A+A-   |  

Hartal today in Alathur taluk

ഹര്‍ത്താല്‍/ പ്രതീകാത്മക ചിത്രം

 

ഇടുക്കി: ദേശീയോദ്യാനങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ വേണമെന്ന സുപ്രീം കോടതി ഉത്തരവില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടുക്കിയില്‍ ഹര്‍ത്താല്‍. മറ്റന്നാള്‍ എല്‍ഡിഎഫും ഈ മാസം 16ന് യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

സുപ്രീം കോടതി ഉത്തരവ് മറികടക്കുന്നതിനായി അടിയന്തര നടപടി വേണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും മുന്നണികള്‍ ആവശ്യപ്പെട്ടു. 

മറ്റന്നാള്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഇവന്‍ എന്നെ റോഡിലിട്ടു വലിച്ചിഴച്ചു, റേപ്പ് ചെയ്യാന്‍ ശ്രമിച്ചു'; വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ