പുലര്‍ച്ചെ വീട്ടില്‍ നിന്നും കാണാതായി; യുവതിയുടെ മൃതദേഹം പുഴയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2022 05:31 PM  |  

Last Updated: 08th June 2022 05:31 PM  |   A+A-   |  

trissur_ftg

നിജിഷ

 

തൃശൂര്‍: ഏനാമാവ് റെഗുലേറ്ററിനു സമീപം പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. തൊയക്കാവ് സ്വദേശി ഹരികൃഷ്ണന്റെ ഭാര്യ നിജിഷ (20) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് യുവതിയെ വീട്ടില്‍ നിന്നും കാണാതായത്. 

പാവറട്ടി പൊലീസും, അഗ്‌നിശമന സേനയും നാട്ടുകാരും പുലര്‍ച്ചെ മുതല്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വ്യാഴാഴ്ച രാവിലെ പത്തരയോടെ പുഴയില്‍ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. 

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇരുവരുടെയും വിവാഹം.

ഈ വാർത്ത കൂടി വായിക്കൂ

'ബലമായി പിടിച്ചുകൊണ്ടുപോയി, ചോദിച്ചത് സ്വപ്‌നയുടെ മൊഴിയെക്കുറിച്ചു മാത്രം'
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ