അമ്മയേയും മകളേയും തലക്കടിച്ച് കൊന്നു; വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയില്‍;  16 പവന്‍ കവര്‍ന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2022 08:00 AM  |  

Last Updated: 08th June 2022 08:00 AM  |   A+A-   |  

mother_and_daughter_killed

കൊല്ലപ്പെട്ട മേരി, തിരസമ്മാൾ


നാഗർകോവിൽ: അമ്മയെയും മകളെയും തലയ്ക്കടിച്ച് കൊന്ന് 16 പവൻ കവർന്നു. മുട്ടം തീരദേശ ഗ്രാമത്തിലാണ് അമ്മയേയും മകളേയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ആന്റോ സഹായരാജിന്റെ ഭാര്യ പൗലിൻ മേരി (48), പൗലിൻ മേരിയുടെ അമ്മ തിരസമ്മാൾ(90) എന്നിവരാണ് കൊല്ലപ്പെട്ടത്. 

ആന്റോ സഹായരാജും മകനും വിദേശത്താണ്. പൗലിൻ മേരിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ ഫോണിൽ വിളിച്ചിട്ട് എടുക്കാതായതോടെ ബന്ധു വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട് പുറത്ത് നിന്ന് പൂട്ടി കിടക്കുന്നതാണ് ബന്ധു കണ്ടത്. തുടർന്ന് വീട് കുത്തിത്തുറന്നാണ് അകത്ത് കയറിയത്. 

ഇസ്തിരിപ്പെട്ടികൊണ്ട് തലയ്ക്കടിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഡിഐജി പ്രമേഷ് കുമാർ, എസ്പി ഹരികിരൺ പ്രസാദ് എന്നിവർ എത്തി തെളിവെടുപ്പു നടത്തി. വെള്ളിച്ചന്ത പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടിക്കാനായി കുളച്ചൽ ഡിവൈഎസ്പി തങ്കരാമന്റെ നേതൃത്വത്തിൽ അഞ്ചു പ്രത്യേക സംഘത്തെ നിയോഗിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

തിരുവനന്തപുരം വിമാനത്താവളത്തില്‍ ചായക്ക് 100 രൂപ; സുപ്രീംകോടതിയില്‍ ഹര്‍ജി 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ