'അത് നടക്കട്ടെ, അത് പലരീതിയില്‍ നടക്കും, അതൊക്കെ നമ്മള്‍ കണ്ടതാണല്ലോ' 

നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ കുത്തൊഴുക്കിനെ  തോല്‍പ്പിക്കും വിധമല്ലേ കഴിഞ്ഞ സര്‍ക്കാരിനെതിരെ പ്രതിപക്ഷം നുണപ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്.
പിണറായി വിജയന്‍
പിണറായി വിജയന്‍

തിരുവനന്തപുരം: 'അവരവരുടെതായി തുടരും കേട്ടോ, അത് നടക്കട്ടെ. അത് പലരീതിയില്‍ നടക്കും. അതൊക്കെ നമ്മള്‍ കണ്ടതാണല്ലോ, ആ ഭാഗത്തേക്ക് ഞാന്‍ ഇപ്പോള്‍ കടക്കുന്നില്ല. അത് അതിന്റെ വഴിക്ക് പോകട്ടെ'- സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ ചൊല്ലി രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം ഇങ്ങനെ. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ 49ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച് ഒന്നും പറയാതെ മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചത്. 

നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ കുത്തൊഴുക്കിനെ  തോല്‍പ്പിക്കും വിധമല്ലേ കഴിഞ്ഞ സര്‍ക്കാരിനെതിരെ പ്രതിപക്ഷം നുണപ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്. എന്തെല്ലാം ഏതെല്ലാം തട്ടിക്കൂട്ടി സര്‍ക്കാരിനെതിരെ പടച്ചുണ്ടാക്കി. എന്തേ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരാന്‍ കാരണം. ജനങ്ങള്‍ നെഞ്ച് തൊട്ടുപറഞ്ഞു ഇത് ഞങ്ങളുടെ സര്‍ക്കാരാണ്. ഞങ്ങള്‍ക്കൊപ്പം നിന്ന സര്‍ക്കാരാണ്. ഏത് ആപത്ഘട്ടത്തിലും ഞങ്ങളെ കൈയൊഴിയാന്‍ തയ്യാറായിട്ടില്ല. അതാണ് ഞങ്ങള്‍ക്ക് ആവശ്യമെന്നാണ് പറഞ്ഞാണ് സര്‍ക്കാരിന് തുടര്‍ ഭരണം നല്‍കിയതെന്നും പിണറായി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സരിത്തിനെ ഫ്ളാറ്റിൽനിന്ന് പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി: സ്വപ്ന
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com