തത്സമയ സംശയനിവാരണം; വിക്ടേഴ്സില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ലൈവ് ഫോണ്‍-ഇന്‍ ക്ലാസുകള്‍

ഓരോ വിഷയത്തിനും ഒന്നര മുതല്‍ രണ്ട് മണിക്കൂര്‍ വരെയുള്ള ക്ലാസുകളാണുള്ളത്.
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സില്‍ ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി പൊതുപരീക്ഷ എഴുതുന്ന പ്ലസ്വണ്‍ കുട്ടികള്‍ക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നല്‍കുന്ന ലൈവ് ഫോണ്‍-ഇന്‍ ക്ലാസുകള്‍ വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ ഓരോ വിഷയത്തിനും ഒന്നര മുതല്‍ രണ്ട് മണിക്കൂര്‍ വരെയുള്ള ക്ലാസുകളാണുള്ളത്.

വ്യാഴം രാവിലെ 10 മണിക്ക് ഫിസിക്സ്, 12 ന് അക്കൗണ്ടന്‍സി, 2 ന് ഹിസ്റ്ററി, 4 ന് ഇംഗ്ലീഷ് തത്സമയ ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. വെള്ളിയാഴ്ച ഇതേ ക്രമത്തില്‍ കെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നിവയുടെ ക്ലാസുകളുണ്ടാകും. ശനിയാഴ്ച 10 മുതല്‍ ബോട്ടണിയും, സുവോളജിയും 12 ന് ഗണിതവും, 2 ന് ഇക്കണോമിക്സും, 4 ന് കമ്പ്യൂട്ടര്‍ സയന്‍സ് & ആപ്ലിക്കേഷനും ക്ലാസുകള്‍ സംപ്രേഷണം ചെയ്യും.

പ്ലസ്വണ്‍ പൊതുപരീക്ഷയ്ക്ക് വളരെയധികം പ്രയോജനപ്രദമാകുന്ന വിധത്തില്‍ എണ്‍പതിലധികം റിവിഷന്‍ ക്ലാസുകളും 21 വിഷയങ്ങളുടെ ഓഡിയോ ബുക്കുകളും ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍ (firstbell.kite.kerala.gov.in) ലഭ്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com