സത്യം അധികനാള്‍ മൂടിവെക്കാനാവില്ല: ഉമ്മന്‍ചാണ്ടി

ജനാധിപത്യ വ്യവസ്ഥയില്‍ സത്യം അറിയുകയെന്നത് ജനങ്ങളുടെ അവകാശമാണ് എന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു
ഉമ്മന്‍ചാണ്ടി / ഫയല്‍ ചിത്രം
ഉമ്മന്‍ചാണ്ടി / ഫയല്‍ ചിത്രം

തിരുവനന്തപുരം: സത്യം അധികനാള്‍ മൂടിവെക്കാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനാധിപത്യ വ്യവസ്ഥയില്‍ സത്യം അറിയുകയെന്നത് ജനങ്ങളുടെ അവകാശമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. 

ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണം വന്നപ്പോള്‍, ഉളുപ്പില്ലെങ്കില്‍ രാജിവെച്ച് പോകണമെന്നാണ് പിണറായി വിജയന്‍ ആവശ്യപ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അത് അദ്ദേഹത്തിന്റെ ശൈലി, എന്റെ ശൈലിയില്‍ ഞാന്‍ പ്രതികരിച്ചുവെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. 

അതേസമയം, സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആരോപിച്ചു. ഇപ്പോള്‍ വെളിപാട് വന്നതുപോലെ, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ആരോപണത്തിന് പിന്നില്‍ തത്പര കക്ഷികളുണ്ട്. മുഖ്യമന്ത്രിക്ക് നേരെ ആക്ഷേപം ഉന്നയിക്കുന്നതിന് പിന്നിലെ ഗൂഢശക്തികളെ പുറത്തുകൊണ്ടുവരണമെന്ന് ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു. 

ഈ വാർത്ത കൂടി വായിക്കൂ

ഇതെല്ലാം ചെറുത്, ഇനിയും ഏറെ പറയാനുണ്ട്; രാഷ്ട്രീയ അജന്‍ഡയില്ല; ആരോപണങ്ങള്‍ ആവര്‍ത്തിച്ച് സ്വപ്ന
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com