ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക് തുടരും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2022 07:04 AM  |  

Last Updated: 08th June 2022 07:04 AM  |   A+A-   |  

rain in kerala

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ ലഭിക്കും. ഇതേ തുടർന്ന് ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

കേരള തീരത്ത് മത്സ്യ ബന്ധനത്തിനുളള വിലക്ക് തുടരും. ജൂൺ പതിനൊന്ന് വരെയാണ് മത്സ്യബന്ധനത്തിന് വിലക്ക്. മെയ് 29ന് കേരളത്തിൽ കാലവർഷം എത്തി. എന്നാൽ കാറ്റിന്റെ ഗതിയും ശക്തിയും അനുകൂലമാകാത്തതിനെ തുടർന്ന് ശക്തമായ മഴ സംസ്ഥാനത്ത് ലഭിച്ചിട്ടില്ല. 

ഉത്തരേന്ത്യേക്ക് മുകളിൽ രൂപപ്പെട്ട വിപരീത അന്തരീക്ഷ ചുഴിയും കേരളത്തിൽ മഴ കുറയാൻ കാരണമായി. എന്നാൽ വരും ദിവസങ്ങളിൽ കാലവർഷം സജീവമാകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം.

ഈ വാർത്ത കൂടി വായിക്കൂ

തിരുവനന്തപുരം വിമാനത്താവളത്തില്‍ ചായക്ക് 100 രൂപ; സുപ്രീംകോടതിയില്‍ ഹര്‍ജി 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ