ഗുരുവായൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 09th June 2022 12:40 PM |
Last Updated: 09th June 2022 12:40 PM | A+A A- |

അനുപം പ്രസാദ്
ഗുരുവായൂര്‍: ഗുരുവായൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
കേച്ചേരി തൂവാന്നൂര്‍ ചൂണ്ടപടിക്കല്‍ അനുപം പ്രസാദ് (20) ആണ് മരിച്ചത്. ചാവക്കാട് ഓവുങ്ങല്‍ മച്ചിങ്ങല്‍ യോഗേഷ്, ഇരിങ്ങപ്പുറം കറുപ്പംവീട്ടില്‍ ഫിജാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതരയോടെ മാവിന്‍ചുവടാണ് അപകടം നടന്നത്.
അനുപമും യോഗേഷും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ഫിജാസിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരേയും ആക്ട്‌സ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനുപമിന്റെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് അമല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 12ഓടെ മരണം സംഭവിക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ചെള്ള് പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ