മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്; സർക്കാർ ഹർജി കോടതി തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2022 10:29 PM  |  

Last Updated: 09th June 2022 10:29 PM  |   A+A-   |  

mohanlal_marakkar_degrading

ഫോട്ടോ: ഫെയ്സ്ബുക്ക്

 

കൊച്ചി: നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി തള്ളി. പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. കേസിൽ മോഹൻലാൽ തുടർ നടപടികൾ നേരിടണമെന്നും കേസുമായി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി. 

2012ലാണ് കേസിനാസ്പദമായ സംഭവം. മോഹൻലാലിന്റെ കൊച്ചി തേവരയുള്ള വീട്ടിൽ ഇൻകംടാക്സ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. പിന്നീട് ഇവ വനംവകുപ്പിന് കൈമാറി. സംഭവത്തിൽ വനം വകുപ്പ് കേസുമെടുത്തു. 

എന്നാൽ കെ കൃ‌ഷ്ണകുമാർ എന്നയാളിൽ നിന്ന് ആനക്കൊമ്പുകൾ പണം കൊടുത്തു വാങ്ങിയതാണെന്ന് മോഹൻലാൽ വ്യക്തമാക്കി. പിന്നാലെ നിയമം പരിഷ്കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ അനുമതി നൽകിയിരുന്നു. പിന്നീട് കേസ് പിൻവലിക്കാൻ എതിർപ്പില്ലെന്ന് എൽ‍ഡിഎഫ് സർക്കാരും ഹൈക്കോടതിയെ അറിയിച്ചു. ഈ തീരുമാനമാണ് കോടതി തള്ളിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ലൈഫ് പദ്ധതി; രണ്ടാം ഘട്ട ഗുണഭോക്താക്കൾ 5,14,381; കരട് പട്ടിക വെബ്‌സൈറ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ