ജീവന് ഭീഷണി, സുരക്ഷ വേണം; സ്വപ്‌നയുടെ ഹര്‍ജി ഇന്ന് കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2022 08:40 AM  |  

Last Updated: 09th June 2022 08:40 AM  |   A+A-   |  

swapna

സ്വപ്‌ന സുരേഷ് / ഫയൽ

 

കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പേരില്‍ ജീവന് ഭീഷണിയുണ്ടെന്നും, അതിനാല്‍ സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. 

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഏതു നിമിഷവും വധിക്കപ്പെടുമെന്ന് ഭയമുണ്ടെന്ന് ഹര്‍ജിയില്‍ സ്വപ്‌ന പറയുന്നു. അതിനാല്‍ സുരക്ഷ നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം നല്‍കാനിരിക്കെയാണ് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, എം ശിവശങ്കര്‍, കെ ടി ജലീല്‍ തുടങ്ങിയവര്‍ക്കെതിരെയാണ് സ്വപ്‌ന ഗുരുതര ആരോപണം ഉന്നയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

വ്യാജ പ്രചാരണം നടത്തി കലാപം സൃഷ്ടിക്കാന്‍ ആസൂത്രിത ശ്രമം; പി സി ജോര്‍ജുമായി സ്വപ്‌ന ഗൂഢാലോചന നടത്തി; പൊലീസ് എഫ്‌ഐആര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ