വെങ്ങാനൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ അരിയില്‍ പുഴു; ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2022 03:25 PM  |  

Last Updated: 09th June 2022 03:25 PM  |   A+A-   |  

rice

വെങ്ങാനൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ അരിയില്‍ പുഴുവിനെ കണ്ടെത്തിയപ്പോള്‍

 

തിരുവനന്തപുരം: വെങ്ങാനൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ അരിയില്‍ പുഴുവിനെ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് പുഴുവിനെ കണ്ടെത്തിയത്. കുട്ടികള്‍ക്ക് നല്‍കാനായി ചാക്കില്‍ സൂക്ഷിച്ചിരുന്ന അരിയിലാണ് പുഴുവിനെ കണ്ടെത്തിയത്. അരി ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ മൂന്ന് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ആരംഭിച്ചത്. വിഴിഞ്ഞം, കോവളം, വെങ്ങാനൂര്‍ ഭാഗത്തായിരുന്നു പരിശോധന. പരിശോധനയ്ക്കിടെയാണ് വെങ്ങാനൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ അരിയില്‍ പുഴുവിനെ കണ്ടെത്തിയത്. ചാക്കില്‍ സൂക്ഷിച്ചിരുന്ന അരിയിലാണ് പുഴുവിനെ കണ്ടത്. അരി ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സ്വപ്‌നയ്‌ക്കെതിരായ കേസ് അന്വേഷിക്കാന്‍ 12 അംഗ സംഘം; ചുമതല ക്രൈംബ്രാഞ്ച് മേധാവിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ