കാണ്‍പൂര്‍ സംഘര്‍ഷം: പരിക്കേറ്റവരെ കാണാനെത്തിയ ഇ ടി മുഹമ്മദ് ബഷീറിനെ യുപി പൊലീസ് തടഞ്ഞു, തിരിച്ചയച്ചു

രാത്രി നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസ് വഴങ്ങിയില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു
ഇ ടി മുഹമ്മദ് ബഷീറിനെ തടഞ്ഞ് പൊലീസ് / ഫെയ്‌സ്ബുക്ക്‌
ഇ ടി മുഹമ്മദ് ബഷീറിനെ തടഞ്ഞ് പൊലീസ് / ഫെയ്‌സ്ബുക്ക്‌

കാണ്‍പൂര്‍:കാണ്‍പൂര്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ കാണാന്‍ പോയ മുസ്ലിം ലീഗ് നേതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീറിനെ ഉത്തർ പ്രദേശ് പൊലീസ് തടഞ്ഞു. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും, പരിക്കേറ്റ ജനങ്ങളെ കാണാന്‍ പൊലീസ് സമ്മതിച്ചില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. 

ഇതേത്തുടര്‍ന്ന് മുഹമ്മദ് ബഷീര്‍ ഡല്‍ഹിയിലേക്ക് മടങ്ങി. റെയില്‍വേ സ്റ്റേഷനില്‍ എത്തിയയുടന്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. പൊലീസ് വാഹനത്തില്‍ 35 കിലോമീറ്റര്‍ അകലെ എത്തിച്ചു. രാത്രി നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസ് വഴങ്ങിയില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. 

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പൊലീസ് വേട്ടയാടല്‍ നേരിട്ടവരെ കാണാനാണ് കാണ്‍പൂരിലെത്തിയത്. യു പി പൊലീസിന്റെ ഈ ജനാധിപത്യ വിരുദ്ധമായ നടപടിക്കെതിരെ പ്രതിഷേധം തുടരും. പൊലീസ് നടപടിക്കെതിരെ ലോക്‌സഭ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com