കോണ്‍ഗ്രസ് മാര്‍ച്ചില്‍ അക്രമം ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം; കെ സുധാകരന് നോട്ടീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th June 2022 10:57 AM  |  

Last Updated: 10th June 2022 10:57 AM  |   A+A-   |  

sudhakaran

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന് പൊലീസിന്റെ നോട്ടീസ്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് സെക്രട്ടേറിയറ്റിലേക്കും, ജില്ലാ കളക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്താനിരിക്കെയാണ് പൊലീസിന്റെ നോട്ടീസ്. മാര്‍ച്ചില്‍ അക്രമം ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് ഉറപ്പുവരുത്തണം. സംഘര്‍ഷം ഉണ്ടായാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും പൊലീസ് നോട്ടീസില്‍ അറിയിച്ചു. 

കണ്ണൂരില്‍ കോണ്‍ഗ്രസ് നടത്തുന്ന മാര്‍ച്ച് അക്രമാസക്തമായേക്കുമെന്നാണ് പൊലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് കണ്ണൂരില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസിന്റെ ഭീഷണി വിലപ്പോകില്ലെന്ന് ഡിസിസി പ്രസിഡന്റ് പ്രതികരിച്ചു. 

സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ബിരിയാണി ചെമ്പും ഏന്തിയായിരുന്നു മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.  

ഈ വാര്‍ത്ത കൂടി വായിക്കൂ

കേസ് റദ്ദാക്കാന്‍ സ്വപ്ന ഹൈക്കോടതിയിലേക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ