മതനിന്ദ: സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2022 07:21 PM  |  

Last Updated: 11th June 2022 07:21 PM  |   A+A-   |  

swapna_krishnaraj

സ്വപ്‌ന സുരേഷ്, അഡ്വ. ആര്‍ കൃഷ്ണരാജ്

 

കൊച്ചി: സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ അഡ്വ. ആര്‍ കൃഷ്ണരാജിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിന് മതനിന്ദ ആരോപിച്ചാണ് കേസെടുത്തത്. കൃഷ്ണരാജിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇസ്ലാം മതവിശ്വാസികളെ അവഹേളിക്കുന്നതാണെന്നാണ് കണ്ടെത്തിയത്.

294എ എന്ന ജാമ്യമില്ലാ വകുപ്പാണ് കൃഷ്ണരാജിനെതിരെ ചുമത്തിയിരിക്കുന്നത്. തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ അനൂപ് വി ആര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. മതചിഹ്നങ്ങളും വേഷവും ധരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിച്ചുവെന്ന് തെറ്റിദ്ധാരണ പരത്തുന്ന ഫോട്ടോയാണ് കൃഷ്ണരാജ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'സരിത്തിനെ പൊക്കി, അഭിഭാഷകനെതിരെ കേസ്; ഷാജ് കിരണ്‍ പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നു'- മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുഴഞ്ഞു വീണ് സ്വപ്ന

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ