കൊല്ലത്ത് കാണാതായ രണ്ടര വയസ്സുകാരനെ കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2022 08:13 AM  |  

Last Updated: 11th June 2022 08:13 AM  |   A+A-   |  

farhan

ഫര്‍ഹാന്‍/ ടി വി ദൃശ്യം

 

കൊല്ലം: കൊല്ലം അഞ്ചലിൽ നിന്ന് ഇന്നലെ കാണാതായ രണ്ടര വയസ്സുകാരനെ കണ്ടെത്തി. അന്‍സാരി ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെയാണ് കണ്ടെത്തിയത്. ഇവരുടെ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 

കുട്ടി എങ്ങനെയാണ് കുന്നിന്‍ മുകളിലെ റബര്‍ തോട്ടത്തിലെത്തിയത് എന്നുസംബന്ധിച്ച് വ്യക്തതയില്ല. അതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

കുട്ടിക്ക് ആരോഗ്യപരമായി പ്രശ്‌നങ്ങളില്ലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ഇന്നലെ വൈകീട്ട് അഞ്ചരമണിയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

വിവാഹം കഴിഞ്ഞ് 14ാം ദിവസം നവവധുവിന്റെ മരണം; ഭര്‍ത്താവും അമ്മയും അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ