ബാലസാഹിത്യകാരി വിമല മേനോന്‍ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2022 08:23 AM  |  

Last Updated: 12th June 2022 08:23 AM  |   A+A-   |  

vimala_menon5

ചിത്രം; ഫേയ്സ്ബുക്ക്


തിരുവനന്തപുരം: ബാലസാഹിത്യകാരി വിമല മേനോൻ(76) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 1990ൽ സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ലഭിച്ചിരുന്നു. 

ഒരാഴ്ച എന്ന കൃതിക്കാണ് സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ലഭിച്ചത്. മറ്റ് നിരവധി അം​ഗീകാരങ്ങളും നേടിയിട്ടുണ്ട്. ജവഹർ ബാലഭവന്റെയും ഭിന്നശേഷി കുട്ടികൾക്കായുള്ള വെങ്ങാനൂർ ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെയും പ്രിൻസിപ്പലായിരുന്നു. 21 വർഷം തിരുവനന്തപുരം ചെഷയർ ഹോംസ് ഇന്ത്യ തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറിയുമായി പ്രവർത്തിച്ചു. 

നായാട്ട്, ഒളിച്ചോട്ടം, സ്നേഹത്തിന്റെ മണം, മന്ദാകിനി, അമ്മുകേട്ട ആനക്കഥകൾ, പിറന്നാൾ സമ്മാനം, പഞ്ചതന്ത്രം കഥകൾ എന്നിവ വിമല മേനോന്റെ വിവർത്തന കൃതികളാണ്. ഞായറാഴ്ച രാവിലെ 9.45 മുതൽ 10.15 വരെ കവടിയാർ ചെഷയർ ഹോമിലും 10.30 മുതൽ രണ്ടുവരെ വസതിയിലും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം 3.15-ന് തൈക്കാട് ശാന്തികവാടത്തിൽ.

ഈ വാര്‍ത്ത കൂടി വായിക്കൂ

"തോക്കേന്തിയ കമാന്റോപടയുമായി ഒരു മുഖ്യൻ നാട് ഭരിച്ചകാലം";  വിമർശനങ്ങൾക്ക് മറുപടിയുമായി റഹിം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ