വിലക്കുമായി രൂപത; മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുപ്പ് അണിയരുത്
By സമകാലിക മലയാളം ഡെസ്ക് | Published: 12th June 2022 03:19 PM |
Last Updated: 12th June 2022 03:19 PM | A+A A- |

പിണറായി വിജയന്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന രൂപതാ ശതാബ്ദി പരിപാടിയ്‌ക്കെത്തുന്ന വിശ്വാസികള്‍ കറുപ്പ് ഒഴിവാക്കാന്‍ നിര്‍ദേശം. കറുത്ത മാസ്‌കോ ഷാളോ ധരിച്ച് ഇടവകകളില്‍നിന്ന് വിശ്വാസികള്‍ വരുന്നത് ഒഴിവാക്കണമെന്നാണ് രൂപതാ അധികൃതര്‍ നിര്‍ദേശം നല്‍കിയത്. ഇന്നു വൈകീട്ട് മുഖ്യമന്ത്രി കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.
കറുത്ത മാസ്‌കോ ഷാളോ ധരിക്കരുതെന്ന പൊലീസ് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിശ്വാസികള്‍ക്ക് വാട്‌സാപ്പ് വഴി നിര്‍ദേശം നല്‍കിയതെന്നാണ് അധികൃതരുടെ വിശദീകരണം പരിപാടിയിലേക്ക് പുറത്തുനിന്ന് പ്രതിഷേധക്കാര്‍ വന്നേക്കുമെന്ന ആശങ്കയുണ്ട്. ആ സാഹചര്യത്തില്‍ വിശ്വാസികള്‍ ഏതെങ്കിലും വിധത്തില്‍ തര്‍ക്കത്തില്‍ ഭാഗമാകേണ്ടതില്ലെന്നതുകൊണ്ടാണ് നിര്‍ദേശം നല്‍കിയതെന്നാണ് രൂപതാ അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന മറ്റു പരിപാടികളിലെല്ലാം കറുപ്പ് മാസ്‌കിന് വരെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കറുപ്പ് ഒഴിവാക്കി ചടങ്ങിനെത്തണമെന്ന് രൂപതാ അധികൃതര്‍ തന്നെ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ