പരിസ്ഥിതിലോല മേഖല; വയനാട്ടില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 12th June 2022 07:55 AM |
Last Updated: 12th June 2022 07:55 AM | A+A A- |

പ്രതീകാത്മക ചിത്രം
കൽപറ്റ: വയനാട്ടിൽ എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. സംരക്ഷിത വനമേഖലകൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് എൽഡിഎഫിന്റെ നേതൃത്വത്തിൽ ഹർത്താൽ ആചരിക്കുന്നത്.
രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയ് ഹർത്താൽ. വിവാഹം, ആശുപത്രി, പാൽ, പത്രം എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിൽ ജൂൺ 16ന് യുഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക മേഖലയുടെ ഭീതി അകറ്റുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
"തോക്കേന്തിയ കമാന്റോപടയുമായി ഒരു മുഖ്യൻ നാട് ഭരിച്ചകാലം"; വിമർശനങ്ങൾക്ക് മറുപടിയുമായി റഹിം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ