നെട്ടയം രാമഭദ്രന്‍ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2022 09:24 AM  |  

Last Updated: 12th June 2022 09:24 AM  |   A+A-   |  

dead body

പ്രതീകാത്മക ചിത്രം


കൊല്ലം: അഞ്ചൽ നെട്ടയം രാമഭദ്രൻ കൊലക്കേസിലെ രണ്ടാം പ്രതിയായ പത്മലോചൻ (52)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ പത്തടി സ്വദേശിയായ പത്മലോചൻ കർഷക സംഘം അഞ്ചൽ ഏരിയാ സെക്രട്ടറിയും സിപിഐഎം അഞ്ചൽ ഏരിയാ കമ്മിറ്റി അംഗമാണ്.  

ഇന്ന് രാവിലെയോടെയാണ് വീടിനരികിലെ വയലിലെ മരത്തിൽ പത്മലോചനനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാമഭദ്രൻ കൊലക്കേസിൽ  ഇയാൾക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. 2010 ഏപ്രിൽ 10നാണ് ഏരൂരിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ഐഎൻടിയുസി ഏരൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ നെട്ടയം രാമഭദ്രനെ വീട്ടിൽ കയറി ഒരുസംഘം ആക്രമിച്ചത്. 

ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട സംഘർഷമായിരുന്നു ആക്രമണത്തിലേക്ക് നയിച്ചത്. സംഘർഷത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ രാമഭദ്രൻ ജാമ്യത്തിലിറക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

"തോക്കേന്തിയ കമാന്റോപടയുമായി ഒരു മുഖ്യൻ നാട് ഭരിച്ചകാലം";  വിമർശനങ്ങൾക്ക് മറുപടിയുമായി റഹിം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ