വളർത്തുപൂച്ച കിണറ്റിൽ വീണു,  രക്ഷിക്കാനിറങ്ങിയ വൃദ്ധനും കുടുങ്ങി; ഒടുവിൽ ഫയർഫോഴ്‌സ് എത്തി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2022 11:53 AM  |  

Last Updated: 12th June 2022 12:00 PM  |   A+A-   |  

pet_cat

pet_cat

 

പാലക്കാട്: കിണറ്റിൽ വീണ വളർത്തുപൂച്ചയെ രക്ഷിക്കാനിറങ്ങിയ വൃദ്ധനും കിണറ്റിൽ കുടുങ്ങി. പാലക്കാട് പറളിയിൽ ആണ് സംഭവം. ഒടുവിൽ ഫയർഫോഴ്‌സ് എത്തിയാണ് വൃദ്ധനെയും പൂച്ചയെയും രക്ഷപെടുത്തിയത്.

വളർത്തുപൂച്ച കിണറ്റിൽ വീണപ്പോൾ കുമാരൻ എന്ന ഗൃഹനാഥൻ മറ്റൊന്നും ചിന്തിക്കാതെ കിണറ്റിലേക്ക് എടുത്തുചാടി. വെള്ളത്തിൽനിന്ന് പുറത്തെടുത്ത പൂച്ചയെ ഉയർത്തിപ്പിടിച്ചെങ്കിലും കുമാരന് മുകളിലേക്ക് കയറാൻ കഴിഞ്ഞില്ല. ഉടനെ വീട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. പൂച്ചയ്ക്കും കുമാരനും പരുക്കുകളില്ല.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

'കറുത്ത ഷര്‍ട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നത്?; കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം?'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ